കൽപ്പറ്റയിൽ മരം മുറിക്കുന്നതിനിടെ മരം ദേഹത്ത് വീണ് മര കച്ചവടക്കാരൻ മരിച്ചു
Jun 13, 2025, 23:13 IST
കൽപ്പറ്റ: പടിഞാറത്തറ കാപ്പിക്കളത്ത് മരം മുറിക്കുന്നതിനിടെ അപകടത്തിൽ മരകച്ചവടക്കാരൻ മരിച്ചു. ഒറ്റപ്ലാക്കൽ ഒ.ജെ. ജോസഫ് (67) ആണ് മരിച്ചത്.
ഇന്നുച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. തൊഴിലാളികൾ മരം മുറിക്കുമ്പോൾ സഹായത്തിന് നിന്ന ജോസഫിന്റെ ദേഹത്തേക്ക് മരം വീഴുകയായിരുന്നു. ഭാര്യ.. സോഫിയ മക്കൾ: മനോജ് ,സ്മിത, സിസ്റ്റർ സബിത (സി.എം.സി കോൺവെന്റ്)
tRootC1469263">.jpg)


