ചുവട് നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു


കൽപ്പറ്റ: കേരള എൻ.ജി.ഒ അസോസിയേഷൻ്റെ നേതൃത്വത്തിൽ 'ചുവട് നേതൃത്വ പരിശീല ക്യാമ്പ് സംഘടിപ്പിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ സംഘടനാ പ്രവർത്തനത്തിൽ നേതൃത്വപരമായി പ്രവർത്തകരെ സജ്ജരാക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ക്ലാസ്സുകൾ ക്രമീകരിച്ചത്. ബ്രാഞ്ച് പ്രസിഡൻ്റ് ബിജു ജോസഫ് പതാക ഉയർത്തി ആരംഭിച്ച ക്യാമ്പിലെ വിവിധ സെഷനുകളിലായി അജീഷ് ജോസഫ്, കെ.തോമസ് ബാബു, അഡ്വ. വേണുഗോപാൽ തുടങ്ങിയവർ ക്ലാസ്സുകളെടുത്തു.
കളികളും, മത്സരങ്ങളും, ക്ലാസ്സുകളുമൊക്കെയായി പ്രവർത്തകർക്ക് മികച്ച അനുഭവമായിരുന്നു ക്യാമ്പ്. സംഘടനാ പ്രവർത്തന രംഗത്ത് ചുവടുകൾ വച്ച് മുന്നേറുന്നതിന് ക്യാമ്പ് സഹായകമായതായി അംഗങ്ങൾ അഭിപ്രായപ്പെട്ടു. വരുന്ന നാളുകളിൽ ചിട്ടയായ പ്രവർത്തനങ്ങൾ നടത്തുന്നതിന് മാർഗ്ഗരേഖ തയാറാക്കി.

മികച്ച ക്യാമ്പറായി ഡെല്ലസ് ജോസഫ്, ലേഡി ക്യാമ്പറായി ഫാസില എന്നിവരെ തെരഞ്ഞെടുത്തു. വിവിധ മത്സര ഇനങ്ങളിൽ ടി.കെ.സിദ്ദിഖ്, എം.വി. സതീഷ്, പി.എച്ച്.അഷറഫ്ഖാൻ, സി.എച്ച്. റഫീഖ്, ഗ്ലോറിൻ സെക്വീര, ബിജു ജോസഫ്, ബിന്ദുലേഖ എന്നിവർ ജേതാക്കളായി. കാമ്പിൻ്റെ കണ്ടെത്തലായി സാലിമിനെ തെരഞ്ഞെടുത്തു.
കെ.റ്റി.ഷാജി, മോബിഷ് പി. തോമസ്, സിനീഷ് ജോസഫ്, ടി. അജിത്ത്കുമാർ, ലൈജു ചാക്കോ, ശരത് ശശിധരൻ, എം.ജി.അനിൽകുമാർ, സജി ജോൺ, എം. നസീമ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി