കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ സ്‌കൂളുകളിലെ ജലപരിശോധന ക്യാംപ് നടത്തി
May 27, 2023, 10:46 IST

കണ്ണൂര്‍:പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന്റെ മുന്നോടിയായി സ്‌കൂളുകളിലെ കുടിവെള്ള വിതരണ സംവിധാനം പരിശോധിക്കുന്നതിനായി
കണ്ണൂര്‍ കോര്‍പ്പറേഷന്‍ കംപ്ലീറ്റ് അക്വാ സൊല്യൂഷന്‍ കണ്ണൂര്‍, വാട്ടര്‍ലാബ് കോഴിക്കോട് എന്നിവയുടെ സഹകരണത്തോടെ ജലപരിശോധന ക്യാമ്പ് നടത്തി. കണ്ണൂര്‍ മുനിസിപ്പല്‍ ഹൈസ്‌കൂളില്‍ വെച്ച് നടന്ന പരിപാടി മേയര്‍ അഡ്വ.ടി ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു.
കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ബാബു എളയാവൂര്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം പി രാജേഷ് സംസാരിച്ചു.കോര്‍പ്പറേഷന്‍ പരിധിയിലെ എണ്‍പതോളം സ്‌കൂളുകള്‍ ജലപരിശോധ ക്യാമ്പില്‍ പങ്കെടുത്തു.