മാലിന്യ സംസ്‌കരണം എല്ലാവരുടേയും ഉത്തരവാദിത്തം: ഡോ. കെ.പി. കൃഷ്ണന്‍കുട്ടി

പത്തനംതിട്ട : മാലിന്യ സംസ്‌കരണം എല്ലാവരുടേയും ഉത്തരവാദിത്തമാണെന്ന് ഡോ. കെ.പി. കൃഷ്ണന്‍കുട്ടി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ ശുചിത്വമിഷന്‍, നവകേരളമിഷന്‍, കേരള ഖരമാലിന്യപരിപാലന പദ്ധതി എന്നിവ സംയുക്തമായി സംഘടിപ്പിച്ച സെമിനാര്‍ നയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നെറ്റ് സീറോയില്‍ എത്തുന്നതില്‍ മാലിന്യ സംസ്‌കാരണത്തിന്റെ പങ്ക് എന്ന വിഷയത്തിലായിരുന്നു സെമിനാര്‍. രോഗം വന്ന് ചികിത്സിക്കുന്നതിലും നല്ലത് വരാതെ നോക്കുകയെന്നത് പോലെ തന്നെയാണ് മാലിന്യസംസ്‌കരണവും. യുവാക്കളുടെ ഇടയില്‍ സീറോ വേസ്റ്റ് എന്ന ആശയം നടപ്പാക്കേണ്ടത് എങ്ങനെയെന്ന് ആലോചിക്കേണ്ട വിഷയമാണ്. വികേന്ദ്രീകൃതമായ ആസൂത്രണം ഇക്കാര്യത്തിലുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ശുചിത്വമിഷന്‍ നൈസി റഹ്മാന്‍, അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ (ജനറല്‍ )കെ.ഇ. വിനോദ് കുമാര്‍, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ അജിത് കുമാര്‍, ഡോ. മാത്യു കോശി പുന്നക്കാട്, ഡിസ്ട്രിക്ട് കോ-ഓര്‍ഡിനേറ്റര്‍ ജൈവവൈവിധ്യ ബോര്‍ഡ് അരുണ്‍ സി രാജന്‍, ഡെപ്യൂട്ടി ഡിസ്ട്രിക്ട് കോ-ഓര്‍ഡിനേറ്റര്‍ കേരള ഖര മാലിന്യ പരിപാലന പദ്ധതി അതുല്‍ സുന്ദര്‍, നവകേരളം കര്‍മ്മപദ്ധതി രണ്ട് റിസോഴ്‌സസ് എം.എസ്. സൗമ്യ, ജില്ലാ മാനേജര്‍ ക്ലീന്‍ കേരള കമ്പനി എം.ബി. ദിലീപ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.