മനുഷ്യജീവനുകൾക്ക് വിലയില്ലാത്ത പിണറായി ഭരണകാലത്തിനെതിരെ ജനം വിധിയെഴുതും:വിഎം സുധീരൻ
Apr 2, 2026, 18:08 IST
കൊയ്യം :പിണറായി ഭരണകാലത്ത് മദ്യവും മയക്കുമരുന്നും കേരളത്തിൽ സുലഭമായി എന്നും പട്ടാപ്പകൽ ഗുണ്ടാ വിളയാട്ടവും അക്രമങ്ങളും ഈ ഭരണകാലത്തിന്റെ സവിശേഷ നേട്ടങ്ങൾ ആണെന്ന് ചെങ്ങളായി പഞ്ചായത്തിലെ കൊയ്യത്ത് സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു വി എം സുധീരൻ പറഞ്ഞു.
ജനക്ഷേമ പ്രവർത്തനാൾക്കെതിരെ മുഖം തിരിക്കുന്ന പ്രവണതയാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടി രാജ്‌കുമാർ അധ്യക്ഷത വഹിച്ചു.സ്ഥാനാർത്ഥി അഡ്വ. സജീവ് ജോസഫ്, ടി. എൻ. എ ഖാദർ, തോമസ് വക്കത്താനം,കെ പി ഗംഗാദരൻ, നൗഷാദ് ബ്ലാത്തൂർ,രാജീവൻ പാലുണ്ട,അഷ്റഫ് വളക്കൈ, ബിജു പുളിയം തൊട്ടി, രാജേഷ് നമ്പ്യാർ,ദിവാകരൻ മാസ്റ്റർ,നാസർ വളക്കൈ,ഐബിൻ ജേക്കബ്,നവാസ് കൊയ്യം എന്നിവർ സംസാരിച്ചു
.jpg)


