വേമ്പനാട് കായലിൽ കന്നിട്ടജെട്ടിക്കു സമീപം പുരവഞ്ചി തീപിടിച്ച്‌ കത്തിയമർന്നു

The young man's head caught fire while repairing a car in Malappuram

വേമ്പനാട് കായലിൽ കന്നിട്ടജെട്ടിക്കു സമീപം പുരവഞ്ചി തീപിടിച്ച്‌ കത്തിയമർന്നു. പൂർണമായും കത്തിനശിച്ച പുരവഞ്ചി കായലിൽ മുങ്ങിത്താഴ്ന്നു.ഞായറാഴ്ച രാത്രി എട്ടോടെ ചുങ്കം പള്ളാത്തുരുത്തി വട്ടപ്പറമ്പിൽ ക്ഷേത്രത്തിനു തെക്കുവശത്തായിട്ടായിരുന്നു അപകടം. സംഭവസമയത്ത് പുരവഞ്ചിയിൽ അതിഥികളുണ്ടായിരുന്നില്ല. ജീവനക്കാരുണ്ടായിരുന്നവർ അപകടം കണ്ട് ഓടിമാറി.

റിഫാദ് എന്നയാൾ ലീസിന് എടുത്ത പുരവഞ്ചിയാണ് അപകടത്തിൽപെട്ടത്. ഇരുനിലകളിലായി മൂന്നുമുറികളുള്ള, ശിതീകരിച്ച പുരവഞ്ചി പൂർണമായും കത്തിയമർന്നു. തീപടരുന്നത് കണ്ട് പുരവഞ്ചിയിലുണ്ടായിരുന്ന ജീവനക്കാർ ഓടിമാറി. ഇതിനു സമീപത്തായി മറ്റു പുരവഞ്ചികളും ഉണ്ടായിരുന്നു. തീ പടാരാൻ തുടങ്ങിയതോടെ ഇവയെല്ലാം അഴിച്ചു ദൂരെ സ്ഥലങ്ങളിലേക്കു മാറ്റിയതാണ് വൻ അപകടമൊഴിവാക്കിയത്.

Tags