ഹരിത രശ്മിയുടെ കരുതലിൽ വെള്ളപ്പൻ കണ്ടി ഇനി ഹരിതാഭമാകും

google news
ddd

വയനാട് : മുത്തങ്ങയിലെ ഭൂസമരത്തിനു ശേഷം അവിടെയുണ്ടായിരുന്ന 111 ആദിവാസി കുടുംബങ്ങൾക്ക് അനുവദിച്ചു നൽകിയ പ്രദേശമാണ് മേപ്പാടി പഞ്ചായത്തിലെ വെള്ളപ്പൻകണ്ടി. മനുഷ്യ ആവാസത്തിനിണങ്ങുന്ന സസ്യജാലങ്ങളുടെ അഭാവം ഈ പ്രദേശത്ത് താമസമാക്കുന്നതിൽ നിന്ന് ഗുണഭോക്താക്കളെ പിന്തിരിപ്പിച്ചു. നിലവിൽ 14 കുടുംബങ്ങളാണ് ഇവിടെ സ്ഥിര താമസമാക്കിയിരിക്കുന്നത്. കാട്ടു തെരുവപ്പുല്ല് മാത്രം നിറഞ്ഞ  കുന്നിൻ പ്രദേശമായ ഇവിടെ നിത്യോപയോഗത്തിന് ആവശ്യമായ ഫലവൃക്ഷങ്ങളും, വരുമാന ദായകമായ കാർഷിക വിളകളും നൽകിയിരിക്കയാണ് ഹരിത രശ്മി പദ്ധതി .  

പട്ടിക വർഗ്ഗ ജനവിഭാഗത്തിൻ്റെ കൈവശമുള്ള ഭുമിയിൽ കൃഷി  പ്രാത്സാഹിപ്പിക്കുന്നതിന് , കേരള സർക്കാർ പട്ടികവർഗ്ഗ വികസന വകുപ്പ് , സർക്കാർ സ്വയംഭരണ സ്ഥാപനമായ സെൻ്റർ ഫോർ മാനേജ്മെൻറ് ഡെവലപ്പ്മെൻ്റ് ( സി.എം. ഡി ) മായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് ഹരിത രശ്മി. തെങ്ങ്, പ്ലാവ്, മാവ്, വിവിധയിനം വാഴകൾ, നാരകം, ബട്ടർഫ്രൂട്ട് , പേര , ചാമ്പ , പാഷൻ ഫ്രൂട്ട് തുടങ്ങിയവയുടെ ചെടികളാണ് ഇവിടുത്തെ എല്ലാ വീടുകളിലും നൽകിയത്. ജില്ലാ കളക്ടർ ഡോ. രേണു രാജിൻ്റെയും ജില്ലയിലെ മുതിർന്ന ഉദ്യേഗസ്ഥരുടേയും സാന്നിദ്ധ്യം  നടീൽ ഉത്സവത്തെ ജനകീയമാക്കി.  ചീനക്കുഴലിൻ്റെയും തുടിയുടേയും അകമ്പടിയോടെ ഗ്രാമം കളക്ടറെ വരവേറ്റു. .ചടങ്ങിൽ ഐ.ടി. ഡി.പി. പ്രോജക്ട് ഓഫീസർ ഇ.ആർ.സന്തോഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ഹരിതരശ്മി സംസ്ഥാന കോർഡിനേറ്റർ പി.ജി. അനിൽ, കല്പറ്റ ടി.ഇ.ഒ. ജംഷീർ , കുറുക്കൻ മൂപ്പൻ തുടങ്ങിയവർ സംസാരിച്ചു.

Tags