വൈത്തിരി താലൂക്ക് എൻ എസ് എസ് കരയോഗ യൂണിയൻ സുവർണ്ണ ജൂബിലി ആഘോഷിച്ചു

google news
ssss

കൽപ്പറ്റ : നായർ സർവീസ് സൊസൈറ്റിയുടെ ഭാഗമായി വയനാട് എൻ എസ് എസ് കരയോഗ യൂണിയൻ നിലവിൽ വന്നതിന്റെ അൻപതാം വാർഷികം സമുചിതമായി ആഘോഷിച്ചു. കൽപ്പറ്റ എൻ എസ് എസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സുവർണ്ണ ജൂബിലി ആഘോഷ പരിപാടികൾ എൻ എസ് എസ് ഡയറക്ടർ ബോർഡ് അംഗം എ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. പ മുൻ കാലങ്ങളിൽ നേതൃത്വം നൽകിയവരുടെ നിസ്വാർഥവും ത്യാഗ പൂർണ്ണവുമായ പ്രവർത്തനങ്ങളാണ് വയനാട്ടിൽ  പ്രസ്ഥാനത്തിന് ഇന്നുള്ള നേട്ടങ്ങൾക്കെല്ലാം കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വൈത്തിരി താലൂക്ക് എൻ എസ് എസ് യൂണിയൻ പ്രസിഡൻറ് പി കെ സുധാകരൻ നായർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

വൈത്തിരി താലൂക്ക് എൻ എസ് എസ് യൂണിയൻ മുഖ്യരക്ഷാധികാരി എ പി നാരായണൻ നായർ ദീപപ്രോജ്വലനം നടത്തി. ദീർഘകാലം എൻ എസ് എസ് നേതൃനിരയിൽ പ്രവർത്തിച്ച മുൻ ബത്തേരി യൂണിയൻ പ്രസിഡൻറ് പി സി ജയരാജൻ, മുപ്പത്തിയൊന്ന് വർഷത്തെ അധ്യാപന ജീവിതത്തിൽ കഴിഞ്ഞ 25 വർഷമായി പ്രിൻസിപ്പാൾ ആയി സേവനം തുടരുന്ന വയനാട് ജില്ലയിൽ ഏറ്റവും ദീർഘകാലം പ്രിൻസിപ്പാൾ ആയി സേവനമനുഷ്ഠിച്ച കൽപ്പറ്റ എൻ എസ് എസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ എ കെ ബാബു പ്രസന്നകുമാർ, ദീർഘകാലം താലൂക്ക് യൂണിയൻ സെക്രട്ടറിമാരായി സേവനമനുഷ്ഠിച്ച എം പി സ്വദേശൻ, ദേവദാസ് ടി കെ, ടി എ മുരളീധരൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. വൈത്തിരി താലൂക്ക് എൻ എസ് എസ് യൂണിയൻ വനിതാ കലോത്സവത്തിൽ സമ്മാനാർഹമായ പ്രത്യേക ഇനങ്ങളുടെ അവതരണവും വേദിയിൽ അരങ്ങേറി പി പി വാസുദേവൻ, പി നാരായണൻ നായർ, കെ ജയപ്രകാശ്, എം ജി കമലമ്മ ടീച്ചർ, വി വിപിൻകുമാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
 

Tags