വിദ്യാർത്ഥികൾ സ്വയം മികച്ച മാതൃകകൾ തീർക്കണം; യൂത്ത് പാർലമെന്റ് വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു


തിരുവനന്തപുരം ജീവിതവിജയത്തിന് ഇച്ഛാശക്തിയുള്ള തീരുമാനങ്ങളെടുക്കാൻ വിദ്യാർത്ഥികൾക്ക് സാധിക്കണമെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. പ്രതിസന്ധികളെ നേരിടാനുള്ള ധൈര്യമുണ്ടാവണം. ശ്രീ ചിത്തിരതിരുനാൾ മഹാരാജാവ് മുതൽ നരേന്ദ്രമോദി വരെ നേതൃപാടവം തെളിയിച്ചത് ഇച്ഛാശക്തി കൊണ്ടെന്നും മുൻ കേന്ദ്രമന്ത്രി പറഞ്ഞു.
കുന്നത്തുകാൽ ശ്രീചിത്തിര തിരുനാൾ റെസിഡൻഷ്യൽ സെൻട്രൽ സ്‌കൂളിൽ യൂത്ത് പാർലമെൻറ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസിത രാജ്യമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ യുവജനങ്ങളുടെ സംഭാവനകൾ വലുതാണ്. അതിനാൽ സ്വയം മികച്ച മാതൃകകളാകാൻ വിദ്യാർത്ഥികൾ ശ്രമിക്കണമെന്ന് വി മുരളീധരൻ പറഞ്ഞു.

ഭരണ - പ്രതിപക്ഷ വിഭാഗങ്ങൾ പരസ്പര ബഹുമാനം കൈവിടാത്ത പാർമെൻററി ജനാധിപത്യത്തിലൂടെ ലോകത്തിന് മാതൃകയായ രാജ്യമാണ് ഇന്ത്യയെന്ന് വി.മുരളീധരൻ ചൂണ്ടിക്കാട്ടി.