യു ഡി എഫ് എം എല്‍ എ മാര്‍ക്ക് നേരെ നിയമസഭയില്‍ കയ്യേറ്റം : കണ്ണൂര്‍ജില്ലയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി

കണ്ണൂര്‍ :നിയമസഭയില്‍ യു.ഡി. എഫ് എം. എല്‍. എമാരെ കൈയ്യേറ്റം ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് തലശേരി പഴയബസ് സ്റ്റാന്‍ഡില്‍ യു. ഡി. എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. എം.പി അരവിന്ദാക്ഷന്‍, അഡ്വ. കെ. എ ലത്തീഫ്, അഡ്വ.സി.ടി സജിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കണ്ണൂര്‍ ഡിസിസി ഓഫീസില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് ഡിസിസി പ്രസിഡണ്ട് അഡ്വ .മാര്‍ട്ടിന്‍ ജോര്‍ജ്ജ് നേതൃത്വം നല്‍കി .
നേതാക്കളായ സുരേഷ് ബാബു എളയാവൂര്‍ ,രാജീവന്‍ എളയാവൂര്‍ , റിജില്‍ മാകുറ്റി , വി പി അബ്ദുല്‍ റഷീദ് ,കൂക്കിരി രാജേഷ് ,ടി ജയകൃഷ്ണന്‍ , രജിത് നാറാത്ത് , ബിജു ഉമ്മര്‍ ,കല്ലിക്കോടന്‍ രാഗേഷ് ,സുധീഷ് മുണ്ടേരി , ടി കെ അജിത്ത് ,എം പി രാജേഷ് ,ആസാദ് ടി എം ,സജേഷ് കുമാര്‍ , പി ഇന്ദിര ,നികേത് നാറാത്ത് , വരുണ്‍ എം കെ തുടങ്ങിയവര്‍ പങ്കെടുത്തു