ഡിഫറന്റ് ആര്‍ട് സെന്ററില്‍ ഭിന്നശേഷിക്കുട്ടികള്‍ക്കായി കളിയുപകരണങ്ങള്‍

google news
ddd
 
തിരുവനന്തപുരം:  ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ക്കായി എം.പി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ കളിയുപകരണങ്ങളുടെ പ്രവര്‍ത്തനോദ്ഘാടനം അബ്ദുള്‍ വഹാബ് എം.പി നിര്‍വഹിച്ചു.  ഭിന്നശേഷിക്കുട്ടികളുടെയും അവരുടെ അമ്മമാരുടെയും മുഖത്തെ സന്തോഷമാണ് ഡിഫറന്റ് ആര്‍ട് സെന്ററിന്റെ മുഖമുദ്രയെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.  സന്ദര്‍ശകരുടെയെല്ലാം ഹൃദയം കീഴടക്കുന്ന തരത്തിലുള്ള കലാപ്രകടനങ്ങളാണ് കുട്ടികള്‍ അവതരിപ്പിക്കുന്നതെന്നും ഇവിടെ ചെലവഴിക്കുന്ന ഓരോ നിമിഷവും അവിസ്മരണീയവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ചടങ്ങില്‍ പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ നിലമ്പൂര്‍ അസീസ്, ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് തുടങ്ങിയവര്‍ പങ്കെടുത്തു.  
അബ്ദുള്‍ വഹാബ് എം.പിയുടെ എം.പി ലാഡ് സ്‌കീമില്‍ ഉള്‍പ്പെടുത്തി 19,50,000 രൂപയുടെ കളിയുപകരണങ്ങളാണ് സെന്ററില്‍ സ്ഥാപിച്ചിട്ടുള്ളത്. മേരി ഗോ റൗണ്ട് ചെയര്‍, ജംഗിള്‍ റംബിള്‍ പ്ലേ സോണ്‍, ഊഞ്ഞാലുകള്‍, ഗാര്‍ഡന്‍ ബെഞ്ച് തുടങ്ങിയ നിരവധി ഉപകരണങ്ങളാണ് സ്ഥാപിച്ചിരിക്കുന്നത്.  ഭിന്നശേഷിക്കുട്ടികള്‍ക്ക് കളികളിലൂടെ മാനസികോല്ലാസവും അവരുടെ സൈക്കോ മോട്ടോര്‍ തലങ്ങളിലുടെ വികാസവും ലക്ഷ്യം വച്ചാണ് കളിയുപകരണങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്.

Tags