തൃശൂരിൽ പള്ളി പെരുന്നാളിന്റെ ഭാഗമായി സ്ഥാപിച്ച ലൈറ്റ് പന്തൽ അഴച്ചു മാറ്റുന്നതിനിടെ റോഡിലേക്ക് തകർന്നുവീണു ; തൊഴിലാളിക്ക് പരിക്ക്
തൃശൂർ: കുന്നംകുളം മരത്തംകോട് പള്ളി പെരുന്നാളിന്റെ ഭാഗമായി സ്ഥാപിച്ച ലൈറ്റ് പന്തൽ അഴച്ചു മാറ്റുന്നതിനിടെ റോഡിലേക്ക് തകർന്നുവീണു. അപകടത്തിൽ തൊഴിലാളിക്ക് പരുക്കേറ്റു. പന്തൽ മുളകളും മറ്റ് ഭാഗങ്ങളും വീണ് റോഡിലൂടെ പോകയായിരുന്ന മിനിലോറി തകർന്നു. ഇതര സംസ്ഥാന തൊഴിലാളി പ്രദീപിനാണ് പരുക്കേറ്റത്. ചിറക്കൽ സ്വദേശി ലിനീഷ് ഓടിച്ചിരുന്ന മിനി ലോറിയാണ് തകർന്നത്. തൃശൂരിൽ പള്ളി പെരുന്നാളിന്റെ ഭാഗമായി സ്ഥാപിച്ച ലൈറ്റ് പന്തൽ അഴച്ചു മാറ്റുന്നതിനിടെ റോഡിലേക്ക് തകർന്നുവീണു ;തൊഴിലാളിക്ക് പരിക്ക്
tRootC1469263">മരത്തംകോട് പള്ളി പെരുന്നാളിന്റെ ഭാഗമായി വായനശാല ഫ്രണ്ട്‌സ് കമ്മിറ്റി സ്ഥാപിച്ച ലൈറ്റ് പന്തലാണ് ഇന്നലെ ഉച്ചയ്ക്ക് 12:30ന് കുന്നംകുളം വടക്കാഞ്ചേരി റോഡിലെ മരത്തംകോട് സെന്ററിൽ റോഡിലേക്ക് തകർന്നുവീണത്. പെരുന്നാൾ കഴിഞ്ഞ് പന്തൽ അഴിച്ചുമാറ്റുന്നതിനിടെ ലൈറ്റ് പന്തൽ റോഡിലേക്ക് തകർന്നുവീഴുകയായിരുന്നു. പരുക്കേറ്റ തൊഴിലാളിയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് മേഖലയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ വിജയ പ്രദീപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മിനിലോറിയുടെ മുൻവശം ഭാഗികമായി തകർന്നു.
.jpg)


