അതിരപ്പള്ളി കാട്ടാന ഏഴാറ്റുമുഖം ​ഗണപതിക്ക് ചികിത്സ നൽകും

kattana
kattana

സെൻട്രല്‍ സർക്കിൾ സി സി എഫിന്റെ നിർദ്ദേശപ്രകാരം മൂന്നംഗ ഡോക്ടർമാരുടെ സംഘമാണ് ആനയെ നിരീക്ഷിക്കുന്നത്

തൃശൂർ : അതിരപ്പള്ളി കാട്ടാന ഏഴാറ്റുമുഖം ​ഗണപതിക്ക് ചികിത്സ നൽകുമെന്ന് വനംവകുപ്പ്. ആനയുടെ കാലിനേറ്റ പരുക്ക് ​ഗുരുതരമല്ലെന്നും നേരിയ പരുക്കാണെന്നും ഡോക്ടർ.  

കാട്ടാനയ്ക്ക് നൽകി വരുന്ന ചികിത്സ തുടരും. കാട്ടനയെ രണ്ട് ദിവസം കൂടി നിരീക്ഷിച്ചതിന് ശേഷം റിപ്പോർട്ട് നൽകും. സെൻട്രല്‍ സർക്കിൾ സി സി എഫിന്റെ നിർദ്ദേശപ്രകാരം മൂന്നംഗ ഡോക്ടർമാരുടെ സംഘമാണ് ആനയെ നിരീക്ഷിക്കുന്നത്. 

കാട്ടാന ക്ഷീണിച്ച് വരുന്നതിനാലാൽ  നിരീക്ഷണത്തിലാക്കുകയായിരുന്നു. അതിരപ്പിള്ളിയിൽ മസ്തകത്തിന് പരുക്കേറ്റ കൊമ്പനെ മയക്കുവെടി വെച്ചപ്പോൾ വീഴാതെ താങ്ങി നിർത്തിയിരുന്ന കൊമ്പനാണ് ഏഴാറ്റുമുഖം ​ഗണപതി. ദിവസം കഴിയുന്തോറും ആന കൂടുതൽ ക്ഷീണിച്ച് വരുന്നതായും വനംവകുപ്പിന്റെ കണ്ടെത്തൽ. 
 

Tags

News Hub