തൃശൂരിൽ സൈക്കിളിൽ കോളാമ്പി ഘടിപ്പിച്ച് വേറിട്ടൊരു പ്രചാരണുമായി യു.ഡി.എഫ്. സ്ഥാനാർഥി
Mar 26, 2026, 15:50 IST
തൃശൂർ: സൈക്കിളിൽ കോളാമ്പി ഘടിപ്പിച്ച് വേറിട്ടൊരു പ്രചാരണം. നാട്ടിക നിയോജക മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി അഡ്വ. സുനിൽ ലാലൂരിനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സൈക്കിളിൽ പ്രചാരണം നടത്തുന്നത്. താന്ന്യം മണ്ഡലം യു.ഡി.എഫ്. തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ ആന്റോ തൊറയന്റെ നേതൃത്വത്തിലാണ്പഴയകാല തെരഞ്ഞെടുപ്പ് പ്രചാരണം ഈ കാലഘട്ടത്തുള്ളവർക്ക് പരിചയപ്പെടുത്താനായി സൈക്കിളിൽ പ്രതീകാത്മകമായി കോളാമ്പി സ്പീക്കർ ഘടിപ്പിച്ച് പ്രചാരണം നടത്തുന്നത്.
സുനിൽ ലാലൂരിന്റെ കട്ടൗട്ടർ കെട്ടിയും, ചിഹ്നവും അരങ്ങും ഉപയോഗിച്ച് അലങ്കരിച്ച സൈക്കിൽ താന്ന്യം മണ്ഡലത്തിലെ 19 വാർഡുകളിലും സഞ്ചരിക്കുന്നുണ്ട്. ഹനീഫ പൈനൂർ, ബഷീർ, ലൂയീസ് താണിക്കൽ, രാജൻ, വിൻസെന്റ് കുണ്ടുകുളങ്ങര, വി.കെ. തിലകൻ എന്നിവർ നേതൃത്വം നൽകി.
.jpg)


