തൃശൂരിൽ കഞ്ചാവുമായി രണ്ടു യുവാക്കൾ പോലീസ് പിടിയിൽ

Two youths arrested by police with cannabis in Thrissur

തൃശൂര്‍: സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന തുഫാന്റെ ഭാഗമായി ചെറുതുരുത്തി പോലീസിന്റെ മിന്നല്‍ പരിശോധനയില്‍ കഞ്ചാവുമായി രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്തു. പാലക്കാട് ജില്ലയിലെ ചാത്തമംഗലം നെന്മാറ മേലുംപാറയില്‍ താമസിക്കുന്ന മേലെ കണ്ടതില്‍ വീട്ടില്‍ എബ്രഹാം (25),  നെന്മാറ ചാത്തമംഗലം തോട്ടുങ്ങല്‍ വീട്ടില്‍ ജിഷ്ണു (27)എന്നിവരെയാണ് ചെറുതുരുത്തി ഹൈസ്‌കൂളിന് സമീപവും കൊച്ചിന്‍ പാലത്തിനു സമീപം വെച്ച് തിങ്കളാഴ്ച രാത്രി എട്ടിന് ചെറുതുരുത്തി സി.ഐ. രാജേന്ദ്രന്‍ നായര്‍, എസ്.ഐമാരായ സതീഷ് കുമാര്‍, ബാബു, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ വിനീത് മോന്‍, പോലിസ് ഉദ്യോഗസ്ഥരായ ലിജോ വാഴപ്പിള്ളി, മഹേഷ്, ഷമീം, സുധീഷ്, പി.ടി. ഉഷ എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്.

Tags