തൃശൂരിൽ യുവാവിനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി റിമാന്റില്‍

Thrissur Youth Stabbed To Death With Knife  Accused Remanded
Thrissur Youth Stabbed To Death With Knife  Accused Remanded

തൃശൂര്‍: യുവാവിനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി റിമാന്റില്‍. എറിയാട് മഞ്ഞനപ്പിള്ളി സ്വദേശിയായ മണപ്പിള്ളി വീട്ടില്‍ ഷിനിലിനെയാണ് കൊടുങ്ങല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.എറിയാട് സ്വദേശിയായ പുത്തൂര്‍ വീട്ടില്‍ ശരത്തിനെ എറിയാട് എം.ഐ.ടി. സ്‌കൂളിനടുത്തുള്ള കലാസൃഷ്ടി ക്ലബിന് സമീപംവച്ച് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിന് ഷിനില്‍ ഭാര്യയും 

മക്കളുമായി വഴക്കിടുന്നത് ശരത്ത് ചോദിച്ചതിലുള്ള വൈരാഗ്യത്താലാണ് ഷിനില്‍ ശരത്തിനെ ആക്രമിച്ചത്. ഷിനില്‍ ശരത്തിനെ വയറില്‍ കത്തികൊണ്ട് കുത്തിയത് ഇടത് കൈ കൊണ്ട് തടഞ്ഞതില്‍ ഇടത് കൈ തണ്ടയില്‍ കൊണ്ട് ആഴത്തില്‍ മുറിവ് പറ്റുകയും ഞരമ്പിന് മുറിവ് പറ്റുകയും ചെയ്തിട്ടുണ്ട്. 

സംഭവത്തില്‍ പരുക്കേറ്റ ശരത്ത് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ കേസിലെ പ്രതിയായ ഷിനിലെ സംഭവസ്ഥലമായ എറിയാട് എം.ഐ.ടി. സ്‌കൂളിന് പരിസരത്ത് നിന്ന് കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അരുണ്‍ ബി.കെയുടെ നിര്‍ദേശാനുസരണം സബ് ഇന്‍സ്‌പെക്ടര്‍മാരായ സാലിം കെ, സെബി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷെമീര്‍, ജമേഴ്‌സണ്‍, അരുണ്‍.എം.എസ്, സിവില്‍ പോലീസ് ഓഫീസര്‍ അരുണ്‍ എം.എസ്. എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

Tags

News Hub