തൃശൂരിൽ തമ്പാൻ കടവ് ബീച്ചിൽ ഇന്നലെ കടലിൽ കാണാതായ ഡൽഹി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

ameer

തൃശൂർ : തളിക്കുളം തമ്പാൻ കടവ് ബീച്ചിൽ ഇന്നലെ കടലിൽ കാണാതായ ഡൽഹി സ്വദേശിയായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. തിരുപ്പൂരിൽ ജോലി ചെയ്യുന്ന ഡൽഹി സ്വദേശി അമീർ (21) ആണ് മരിച്ചത്.

 ഇന്ന് പുലർച്ചെ വാടാനപ്പള്ളി ഭാഗത്താണ് കടലിൽ ഒഴുകിനടക്കുന്ന നിലയിൽ മത്സ്യത്തൊഴിലാളികൾ മൃതദേഹം കണ്ടത്. തൊഴിലാളികൾ ചേർന്ന് കരക്കടുപ്പിച്ച മൃതദേഹം മെക്സിക്കൻ ആംബുലൻസ് പ്രവർത്തകർ ഏങ്ങണ്ടിയൂർ എം.ഐ ആശുപത്രിയിലേക്ക് എത്തിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയോടെയാണ് അമീറിനെ കടലിൽ കാണാതായത്. തിരുപ്പൂരിലെ ജോലി സ്ഥലത്ത് നിന്നും സുഹൃത്തുക്കളുമായി തമ്പാൻ കടവ് ബീച്ചിലെത്തിയ അമീർ കടലിൽ കുളിക്കുന്നതിനിടെയാണിയാണ് തിരയിൽപ്പെട്ട് കാണാതായത്.

Tags