തൃശ്ശൂർ പൂരം; മുന്നൊരുക്കങ്ങൾ വിലയിരുത്തി

Crowds overflowing; Thrissur in the throes of Pooram

തൃശ്ശൂർ  :  2026 ലെ തൃശ്ശൂർ പൂരത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല പൂരം അവലോകന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ജില്ലാതല യോഗം വിളിച്ചുചേർത്തത്. തൃശ്ശൂർ പൂരത്തിന്റെ സുഗമമായ നടത്തിപ്പിന് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകൾക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. ഏപ്രിൽ 20 ന് നടക്കുന്ന പൂരം കൊടിയേറ്റം മുതൽ ഏപ്രിൽ 27 നടക്കുന്ന ഉപചാരം ചൊല്ലിപ്പിരിയൽ വരെ കുറ്റമറ്റ രീതിയിൽ പൂരം നടത്താൻ എല്ലാ വകുപ്പുകളുടെ സഹകരണം നിർബന്ധമാണെന്നും കളക്ടർ പറഞ്ഞു. 

tRootC1469263">

പൂരം നഗരിയിൽ പോലീസ്, ആരോഗ്യവകുപ്പ്, അഗ്നി രക്ഷാസേന, ഡി.ഇ.ഒ.സി തുടങ്ങിയ വകുപ്പുകളുടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമാക്കണം. പൂര നഗരിയിലെ പന്തലുകളുടെയും കെട്ടിടങ്ങളുടെയും സുരക്ഷ ഉറപ്പാക്കണം. പൂരം ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ഉദ്യോഗസ്ഥർക്കുള്ള കുടിവെള്ളവും ഭക്ഷണവും ഉറപ്പുവരുത്തണം. സുരക്ഷയ്ക്ക് ആവശ്യമായ ബാരിക്കേഡുകൾ ഒരുക്കണം. പൂരത്തിനെത്തുന്ന ആനകൾ നിൽക്കുന്ന സ്ഥലവും സഞ്ചരിക്കുന്ന റോഡുകളും കൃത്യമായ ഇടവേളകളിൽ വെള്ളം ഒഴിച്ച് നനച്ചു കൊടുക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു. വെടിക്കെട്ടുമായി ബന്ധപ്പെട്ട പ്രവർത്തികൾക്ക് നിയോഗിക്കുന്ന വോളണ്ടിയർമാരുടെ ലിസ്റ്റ് മുൻകൂട്ടി നൽകണം. തേക്കിൻകാട് മൈതാനിയിലും പൂരം എഴുന്നള്ളിപ്പുകൾ വരുന്ന വഴികളിലും സുരക്ഷ ഉറപ്പാക്കണം. ആംബുലൻസ് സ്ട്രക്ച്ചറുകൾ മെഡിക്കൽ സംഘം എന്നിവ സജ്ജീകരിക്കണം. പൂരം ആസ്വദിക്കാൻ എത്തുന്നവർക്ക് കുടിവെള്ളം, ഇ-ടോയ്‌ലറ്റ് സൗകര്യം എന്നിവ ഉറപ്പുവരുത്തണം. ആനകളുടെ ഫിറ്റ്‌നസ് പരിശോധനകൾ കൃത്യതയോടെ നടപ്പിലാക്കണമെന്നും ബന്ധപ്പെട്ട വകുപ്പുകൾക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. 

കളക്ട്രേറ്റ് എക്‌സിക്യുട്ടീവ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സിറ്റി പോലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ്, എ.ഡി.എം ആർ. മനോജ്, ദേവസ്വം ബോർഡ് പ്രതിനിധികൾ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Tags