തൃശൂരിൽ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി സ്‌കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം
Jan 6, 2026, 18:31 IST
തൃശൂർ: കൊടകരയിൽ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി സ്‌കൂട്ടർ യാത്രക്കാരി മരിച്ചു. ഇരിങ്ങാലക്കുട സ്വദേശി ആഫിദ (28) ആണ് മരിച്ചത്.
ഇന്നലെ രാത്രി കൊടകര വെള്ളിക്കുളങ്ങര റോഡിലാണ് അപകടമുണ്ടായത്. ആഫിദ ഓടിച്ചിരുന്ന സ്‌കൂട്ടർ മറ്റൊരു ബൈക്കിൽ ഇടിക്കുകയായിരുന്നു. റോഡിൽ വീണ ആഫിദയുടെ ദേഹത്തിലൂടെ ഈ സമയം അതുവഴി വന്ന ബസ് കയറിയിറങ്ങുകയായിരുന്നു.
tRootC1469263">സംഭവസ്ഥലത്ത് വെച്ച് തന്നെ ആഫിദ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
.jpg)


