തൃശൂർ നാഷണൽ ഹെൽത്ത് മിഷനിൽ മെഡിക്കൽ ഓഫീസർ നിയമനം; മെയ് 23 വരെ അപേക്ഷിക്കാം
May 18, 2026, 19:09 IST
തൃശൂർ ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് താൽക്കാലികമായി കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യതയും പ്രായപരിധിയും:
എംബിബിഎസ് , ടിസിഎംസി രജിസ്‌ട്രേഷനും ഒപ്പം പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.
2026 ഏപ്രിൽ 30-ന് 62 വയസ്സ് കവിയാത്തവരായിരിക്കണം അപേക്ഷകർ.
അപേക്ഷിക്കേണ്ട വിധം: ഉദ്യോഗാർത്ഥികൾ ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. തന്നിരിക്കുന്ന ഗൂഗിൾ ഫോം ലിങ്ക് (https://forms.gle/U6PUkRboKPqV8ivw6) വഴി അപേക്ഷകൾ സമർപ്പിക്കാം.
അവസാന തീയതി: മെയ് 23-ന് വൈകിട്ട് 5:00 മണിക്ക് മുൻപായി അപേക്ഷകൾ ഓൺലൈനായി സമർപ്പിച്ചിരിക്കണം.
.jpg)

