തൃശൂർ മെഡിക്കൽ കോളേജ് ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് ചാടി എംബിബിഎസ് വിദ്യാർത്ഥിനി ജീവനൊടുക്കി

dead

 തൃശൂർ : ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രി ഹോസ്റ്റൽ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് ചാടി ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിനി ജീവനൊടുക്കി. 

കോട്ടയം സ്വദേശിനിയായ സ്നേഹ പൗലോസ് (20) ആണ് മരിച്ചത്. സംഭവത്തിൻ്റെ യഥാർത്ഥ കാരണം ഇനിയും വ്യക്തമായിട്ടില്ല. വിവരമറിഞ്ഞ് സംഭവസ്ഥലത്ത് എത്തിയ പോലീസ് സംഘം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മരണകാരണം കണ്ടെത്താനുള്ള വിശദമായ പരിശോധനകളും അന്വേഷണവും ഊർജ്ജിതമായി നടത്തിവരികയാണ്.

Tags