തൃശ്ശൂർ ജനറൽ ആശുപത്രിയിൽ ക്ലീനിങ് സ്റ്റാഫ് നിയമനം
Nov 14, 2026, 15:16 IST
തൃശ്ശൂർ : തൃശ്ശൂർ ജനറൽ ആശുപത്രിയിൽ എച്ച്.എം.സിയുടെ കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ താത് കാലികമായി ക്ലീനിങ് സ്റ്റാഫുകളെ നിയമിക്കുന്നു. നവംബർ 19-ന് രാവിലെ 11-ന് സൂപ്രണ്ടിന്റെ ചേമ്പറിലാണ് അഭിമുഖം. 41 വയസ്സിന് താഴെയുള്ളവർക്ക് പങ്കെടുക്കാം. പ്രവൃത്തിപരിചയം അഭികാമ്യം. 625 രൂപയാണ് ദിവസവേതനം. കൂടുതൽ വിവരങ്ങൾക്ക് ജനറൽ ആശുപത്രി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0487-2427778.
.jpg)

