തൃശൂര്‍ ഇരിങ്ങാലക്കുടയിൽ പെട്രോള്‍ വാങ്ങാനെത്തിയവരുടെ ബൈക്കിലുണ്ടായിരുന്ന പടക്കം പൊട്ടിത്തെറിച്ചു, ഒഴിവായത് വന്‍ ദുരന്തം

Those who came to buy petrol at Irinjalakuda in Thrissur were on their bikes The firecrackers exploded
Those who came to buy petrol at Irinjalakuda in Thrissur were on their bikes The firecrackers exploded

ബൈക്കിന്റെ ഹാന്‍ഡില്‍ ബാറില്‍ തൂക്കിയിട്ടിരുന്ന പടക്കം എഞ്ചിന്റെ ഭാഗത്തുനിന്നുള്ള സൈലന്‍സറില്‍നിന്നും ചൂടേറ്റ് കവര്‍ ഉരുകി പൊട്ടിത്തെറിക്കുകയായിരുന്നു.

തൃശൂര്‍: ഇരിങ്ങാലക്കുട ചേലൂര്‍ പെട്രോള്‍ പമ്പില്‍ പെട്രോള്‍ വാങ്ങാനെത്തിയവരുടെ ബൈക്കിലുണ്ടായിരുന്ന പടക്കം പൊട്ടിത്തെറിച്ചു. ഒഴിവായത് വന്‍ ദുരന്തം. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. കൂരിക്കുഴി സ്വദേശികളായ രണ്ടുപേര്‍ ഇരിങ്ങാലക്കുടയില്‍നിന്നും പടക്കം വാങ്ങി തിരികെ പോകുന്നതിനിടയില്‍ പെട്രോളടിക്കാന്‍ ചേലൂരിലുള്ള പെട്രോള്‍ പമ്പില്‍ കയറിയതായിരുന്നു.

ബൈക്കിന്റെ ഹാന്‍ഡില്‍ ബാറില്‍ തൂക്കിയിട്ടിരുന്ന പടക്കം എഞ്ചിന്റെ ഭാഗത്തുനിന്നുള്ള സൈലന്‍സറില്‍നിന്നും ചൂടേറ്റ് കവര്‍ ഉരുകി പൊട്ടിത്തെറിക്കുകയായിരുന്നു. പെട്രോള്‍ പമ്പ് ജീവനക്കാര്‍ പെട്രോളടിക്കുന്നതിനായി പൈപ്പ് എടുക്കുന്നതിനിടയിലാണ് പൊട്ടിത്തെറി നടന്നത്. ഈ സമയം പെട്രോളടിക്കുവാന്‍ മറ്റു വാഹനങ്ങളും അവിടെ ഉണ്ടായിരുന്നു. പടക്കം പൊട്ടിയത് ജീവനക്കാരെയും പെട്രോള്‍ പമ്പില്‍ ഈ സമയം ഉണ്ടായിരുന്നവരെയും ഏറെ പരിഭ്രാന്തരാക്കി.

ബൈക്ക് മറിഞ്ഞു വീണെങ്കിലും ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ മൂലം അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ സാധിച്ചു. സ്‌ഫോടക വസ്തുക്കള്‍ അശ്രദ്ധമായി കൈകാര്യം ചെയ്തതിന് ബൈക്ക് യാത്രികരായ രണ്ടു പേര്‍ക്കെതിരെ ഇരിങ്ങാലക്കുട പോലീസ് കേസെടുത്തു. ബൈക്ക് ഓടിച്ചിരുന്ന കൂരിക്കുഴി സ്വദേശി കൈതവളപ്പില്‍ മോഹനന്‍ (45), ബൈക്കിന് പിന്നില്‍ യാത്ര ചെയ്തിരുന്ന കൂരിക്കുഴി സ്വദേശി പള്ളത്ത് വീട്ടില്‍ ഉണ്ണിക്കൃഷ്ണന്‍ (46) എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസ് എടുത്തത്.

Tags