വടക്കാഞ്ചേരി ശിവക്ഷേത്രത്തിലെ പൂജാരിക്ക് പാമ്പുകടിയേറ്റു
Feb 12, 2025, 22:00 IST


തൃശൂര്‍: കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ വടക്കാഞ്ചേരി ശിവക്ഷേത്രത്തിലെ മേല്‍ശാന്തി വിനോദിനു പാമ്പുകടിയേറ്റു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി പൂജ കഴിഞ്ഞു ക്ഷേത്രം അടയ്ക്കുമ്പോഴായിരുന്നു സംഭവം.
ആദ്യമായാണ് ഇവിടെ ഇങ്ങനെ ഒരു അനിഷ്ട സംഭവം ഉണ്ടാകുന്നത് എന്നതിനാല്‍ ദേവപ്രശ്‌നം നടത്തണമെന്നു ഭക്തര്‍ ആവശ്യപ്പെട്ടു. ദേവസ്വം ഓഫീസറും ചിലരും ചേര്‍ന്നു നടത്തിവരുന്ന പ്രവര്‍ത്തികളോട് തേവര്‍ക്കു അപ്രീതിയാണ് ഇതിനു കാരണമെന്നു ഭക്തര്‍ കരുതുന്നു. ദേവസ്വം ബോര്‍ഡ് അടിയന്തര നടപടി കൈക്കൊള്ളണമെന്നു ദേശക്കാര്‍ ആവശ്യപ്പെട്ടു.