കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവം; ജനുവരി 15 ന് കൊടുങ്ങല്ലൂർ താലൂക്കിൽ പ്രാദേശിക അവധി
Jan 8, 2026, 19:32 IST
തൃശൂർ :കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവവുമായി ബന്ധപ്പെട്ട് ക്രമാതീതമായ ജനത്തിരക്ക് പരിഗണിച്ച് ഒന്നാം താലപ്പൊലി ആഘോഷിക്കുന്ന ജനുവരി 15 ന് കൊടുങ്ങല്ലൂർ താലൂക്ക് പരിധിയിലെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും അങ്കണവാടികൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുകൊണ്ട് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉത്തരവിറക്കി. മുൻനിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകൾക്കും കേന്ദ്ര-സംസ്ഥാന, അർദ്ധസർക്കാർ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകൾക്കും അവധി ബാധകമല്ല.
tRootC1469263">.jpg)


