തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സെക്യൂരിറ്റി ഗാർഡ് താത്കാലിക നിയമനം
തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സെക്യൂരിറ്റി ഗാർഡ് താത്കാലിക നിയമനം
Oct 22, 2025, 19:55 IST
തൃശ്ശൂർ : മെഡിക്കൽ കോളേജ് ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ സെക്യൂരിറ്റി ഗാർഡുകളുടെ നിയമനത്തിനായി അഭിമുഖം നടത്തും. സൈനിക, അർദ്ധസൈനിക, പോലീസ്, ഫയർ ഹോഴ്സ്, നേവി, എയർ ഫോഴ്സ് എന്നിവയിൽ നിന്നും വിരമിച്ചവർക്ക് വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഇൻ്റർവ്യൂവിൽ പങ്കെടുക്കാൻ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളുടെ പകർപ്പുകൾ സഹിതം ഒക്ടോബർ 22 ന് രാവിലെ 10 മണിക്ക് തൃശ്ശൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. പ്രായപരിധി - 65 വയസ്സ്.ഫോൺ :04872200310,2200319
.jpg)

