തൃശ്ശൂർ ജനറൽ ആശുപത്രിയിൽ ടെക്നിഷ്യൻ തസ്തികയിലേക്ക് താത്ക്കാലിക നിയമനം

job vaccancy
 
തൃശ്ശൂർ  : ജനറൽ ആശുപത്രിയിൽ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് കീഴിൽ കാത്ത് ലാബ് ടെക്നിഷ്യൻ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തും. 179 ദിവസത്തേക്കാണ് നിയമനം. കാർഡിയോ വസ്കുലാർ ടെക്നോളജിയിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ, കേരള പാരാ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ, ആറ് മാസത്തെ പ്രവർത്തി പരിചയമമാണ് യോഗ്യത. പ്രായം 41വയസ്റ്റിൽ കവിയരുത്. താത്പര്യമുള്ളവർ മാർച്ച് ആറ് വെളളിയാഴ്ച്ച രാവിലെ 11 മണിക്ക് സൂപ്രണ്ടിന്റെ ചേമ്പറിൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കുക. കൂടുതൽ വിവരങ്ങൾക്ക് ജനറൽ ആശുപത്രി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0487 2427778.

Tags