ചാലക്കുടിയിൽ ട്രെയിനിൽ നിന്ന് പുഴയിൽ വീണ അധ്യാപിക മരിച്ചു


ചാലക്കുടി: ചാലക്കുടി പുഴയിലേക്ക് ഓടിക്കൊണ്ടിരുന്ന ട്രെയിൽ നിന്ന് വീണ അധ്യാപിക മരിച്ചു. ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ഹയർ സെക്കൻഡറി വിഭാഗം അധ്യാപികയായ സിഡോൾ (സിന്ധു -40) ആണ് പുഴയിൽ വീണ് മരിച്ചത്. പുഴയിലേക്ക് ചാടിയതാണെന്ന് സംശയിക്കുന്നു.
അതേസമയം നിലമ്പൂരിൽ നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന പാസഞ്ചർ ട്രെയിൻ ബുധനാഴ്ച രാത്രി ഏഴുമണിയോടെ ചാലക്കുടി പാലത്തിലെത്തിയപ്പോഴാണ് ഇവർ പുഴയിലേക്ക് വീണത്. പാലത്തിന് കുറേ അകലെ അന്നനാട് കുടുങ്ങപ്പുഴ അമ്പലക്കടവ് പരിസരത്ത് നിന്നാണ് രാത്രി 9.35-ഓടെ മൃതദേഹം കണ്ടെത്തിയത്. ചാലക്കുടിയിൽ ഇറങ്ങേണ്ട ഇവർ അവിടെ ഇറങ്ങിയിരുന്നില്ല.
tRootC1469263">ചാലക്കുടി പുഴയ്ക്ക് മുകളിലൂടെയുള്ള മേൽപ്പാലത്തിൽ ട്രെയിനെത്തിയപ്പോൾ ഇവർ എടുത്ത് ചാടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. റെയിൽവേ പാലത്തിന് മുകളിൽ നിന്നിരുന്ന യുവാക്കളാണ് സംഭവം കണ്ടത്. ഇവർ ഉടൻ പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് പോലീസും ഫയർഫോഴ്സും തിരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്.
