തൃശൂർ മാളയിലെ സിനഗോഗിന്റ മേൽക്കൂര രണ്ടായി പിളർന്നു

The roof of the synagogue in Mala, Thrissur, split in two
The roof of the synagogue in Mala, Thrissur, split in two

തൃശൂർ : നൂറ്റാണ്ടുകൾ പഴക്കമുള്ള മാളയിലെ സിനഗോഗിന്റെ മേൽക്കൂര തകർന്നു വീണു. ബുധനാഴ്ച രാത്രിയിലെ മഴയിലാണ് മേൽക്കൂര തകർന്ന് വീണത്. മേൽക്കൂരയ്ക്ക് കേടുപാട് ഉണ്ടെന്ന് കഴിഞ്ഞ ദിവസങ്ങളിൽ പൊതു പ്രവർത്തകർ കലക്ടറുക്കും പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നൽകിയിരുന്നു. ഇതെല്ലാം പഞ്ചായത്ത് അവഗണിക്കുകയായിരുന്നു.

tRootC1469263">

 കോടികൾ മുടക്കി പുതുക്കിപ്പണിത യഹൂദ പള്ളിയുടെ മേൽക്കൂരയാണ് ഇപ്പോൾ തകർന്ന് വീണത്. നൂറ്റാണ്ടുകളായി യാതൊരു പ്രശ്‌നങ്ങളും ഇല്ലാത്ത കെട്ടിടം പുതിക്കി പണിതതിന്റെ അപാകതയാണ് തകർന്ന് വീഴാൻ ഇടയായതെന്ന് പൊതുജനങ്ങളും രാഷ്ട്രീയ പാർട്ടികളും ആരോപിക്കുന്നു. പുതിക്കിപണിയിലെ അഴിമതി പുറത്ത് കൊണ്ടുവരണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടു.

Tags