മത്സരസമ്മർദ്ദം കുറയ്ക്കാൻ സ്നേഹിത സ്റ്റാൾ ; കലോത്സവ വേദിയിൽ ആത്മവിശ്വാസം നൽകാൻ കൗൺസിലിംഗുമായി കുടുംബശ്രീ
തൃശ്ശൂർ : സംസ്ഥാന സ്കൂൾ കലോത്സവ വേദികളിൽ മത്സരാർത്ഥികൾക്ക് മാനസിക പിന്തുണയുമായി കുടുംബശ്രീ ജില്ലാ മിഷൻ തൃശ്ശൂർ സ്നേഹിത ജൻഡർ ഹെല്പ് ഡെസ്ക് സ്റ്റാൾ പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു .
സ്കൂൾ കലോത്സവങ്ങളിൽ മത്സരങ്ങൾ ശക്തമാകുന്നതിനൊപ്പം കുട്ടികളിൽ കാണപ്പെടുന്ന മത്സരസമ്മർദ്ദം, ആത്മവിശ്വാസക്കുറവ്, ഭയം എന്നിവയെ മറികടക്കുന്നതിനായി മാനസിക പിന്തുണ കൗൺസിലിംഗ് തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കുക എന്നതാണ് സ്നേഹിതാ സ്റ്റാളിന്റെ ലക്ഷ്യം. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ വേദി 1 ന് സമീപമാണ് സ്നേഹിത സ്റ്റാൾ പ്രവർത്തിക്കുന്നത്
tRootC1469263">കൗൺസിലിങ് സേവനത്തോടൊപ്പം വിദ്യാർത്ഥിക്കൾക്കും രക്ഷിതാകൾക്കുമായി മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ആക്റ്റീവിറ്റികൾ, അടിക്കുറിപ്പ് മത്സരങ്ങൾ എന്നിവയും സംഘടിപ്പിക്കുന്നു.
കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ അഭിജിത്ത് കെ ദീപക്, ജില്ലാ പ്രോഗ്രാം മാനേജർ ജെൻഡർ ഡോ. മോനിഷ യു സ്നേഹിത ഉദ്യോഗസ്ഥർ ദിവ്യ ഇ, ദീപ ടി എം, നീന മരിയ സിനി പി കെ, കമ്മ്യൂണിറ്റി കൗൺസിലർ അനിത, ഹിജ, കാഞ്ചന, ശ്രീക്കുട്ടി തുടങ്ങിയവർ പങ്കെടുത്തു.
.jpg)


