പട്ടാപ്പകല്‍ വീട്ടമ്മയുടെ ദേഹത്തേക്ക് മുളകുപൊടിയെറിഞ്ഞ് കവര്‍ച്ചാ ശ്രമം

robbery attempt

തൃശൂര്‍: പട്ടാപ്പകല്‍ വീട്ടമ്മയുടെ ദേഹത്തേക്ക് മുളകുപൊടിയെറിഞ്ഞ് കവര്‍ച്ചാ ശ്രമം. മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിന് മുന്‍വശം ആലഞ്ചേരി സുജിത്തിന്റെ വീട്ടിലാണ് സംഭവം. സുജിത്തിന്റെ ഭാര്യ പ്രീജയുടെ ദേഹത്തേക്കാണ് മുളകുപൊടി എറിഞ്ഞത്. 

ആണുങ്ങള്‍ ആരും ഇല്ലാത്ത സമയം നോക്കിയിട്ടാണ് പ്രതിയുടെ വരവ്. സംഭവം നടക്കുന്ന സമയത്ത് ഭര്‍ത്താവ് സുജിത്ത് സാധനങ്ങള്‍ വാങ്ങാന്‍ കടയിലേക്ക് പോയിരിക്കുകയായിരുന്നു. പ്രീജ ബഹളം വച്ചതോടെ ആള്‍ ഓടി രക്ഷപ്പെട്ടു. ചാവക്കാട് പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി.
 

Tags