വാഹനം ഇടിച്ച് പരുക്കേറ്റ് റോഡരികില്‍ കിടന്ന മരപ്പട്ടിയെ രക്ഷിച്ചു
Aug 30, 2025, 23:56 IST
തൃശൂര്‍: വാഹനം ഇടിച്ച് പരുക്കേറ്റ് റോഡരികില്‍ കിടന്ന മരപ്പട്ടിക്ക് സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍ പ്രബീഷ് ഗുരുവായൂര്‍ രക്ഷകനായി. തൊഴിയൂരിലാണ് രാവിലെ മരപ്പട്ടിയെ വാഹനമിടിച്ച് അവശനിലയില്‍ കണ്ടെത്തിയത്.
നാട്ടുകാര്‍ വിവരമറിയിച്ചത് അനുസരിച്ച് പ്രബീഷും പ്രകൃതി സംരക്ഷണ പ്രവര്‍ത്തകന്‍ ഷമീര്‍ തൊഴിയൂരും സ്ഥലത്തെത്തി. നട്ടെല്ലിന് പരുക്കേറ്റ മരപ്പട്ടിക്ക് പുറകിലെ കാലുകള്‍ക്ക് ചലനശേഷിയുണ്ടായിരുന്നില്ല. കാഴ്ചശക്തിക്കും തകരാറുണ്ടായിരുന്നു. പ്രബീഷും ഷമീറും ചേര്‍ന്ന് മരപ്പട്ടിയെ പൂക്കോട് മൃഗാശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. മരുന്നും ഭക്ഷണവും ലഭിച്ചതോടെ ഉന്മേഷവാനായ മരപ്പട്ടിയെ വൈകുന്നേരത്തോടെ എരുമപ്പെട്ടി വനംവകുപ്പിന് കൈമാറി.
tRootC1469263">.jpg)


