താന്ന്യം ബാപ്പുജി നഗറിലെ അംബേദ്ക്കർ ഗ്രാമ വികസന പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി ഒ.ആർ. കേളു നിർവഹിച്ചു

ThanyamBapujiAND KELU

തൃശ്ശൂർ  : പട്ടികജാതി വികസന വകുപ്പ് നാട്ടിക നിയോജകമണ്ഡലത്തിലെ താന്ന്യം ഗ്രാമപഞ്ചായത്തിലെ ബാപ്പുജി നഗറിൽ ഒരു കോടി രൂപ അനുവദിച്ച് പൂർത്തിയാക്കിയ അംബേദ്ക്കർ ഗ്രാമ വികസന പദ്ധതിയുടെ ഉദ്ഘാടനം പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു നിർവഹിച്ചു. ചടങ്ങിൽ പഠനമുറി, സേഫ് പദ്ധതി, ലൈഫ് പദ്ധതി ഗുണഭോക്താക്കളുടെ താക്കോൽ ദാനവും മന്ത്രി നിർവ്വഹിച്ചു. നഗറിലെ വീടുകളുടെ പുനരുദ്ധാരണം, പുതിയ റോഡ്, ഡ്രൈനേജ് എന്നിവയുടെ നിർമ്മാണം ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കൽ, കിണർ തുടങ്ങിയ പ്രവൃത്തികളാണ് നവീകരണം പദ്ധതിയിൽ പൂർത്തിയാക്കിയത്. 

ചടങ്ങിൽ സി.സി. മുകുന്ദൻ എം.എൽ.എ അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശിധരൻ സ്വാഗതവും അന്തിക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ എം.ടി. ദിജി നന്ദിയും പറഞ്ഞു. സ്റ്റേറ്റ് നിർമ്മിതി കേന്ദ്രം റീജിയണൽ എഞ്ചിനിയർ സതിദേവി റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശുഭ സുരേഷ്, ജില്ലാ പഞ്ചായത്ത് മെമ്പർ വി.എൻ. സുർജിത്ത്, ഒ.എസ്. അഷറഫ് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

Tags