വലപ്പാട് വില്ലേജ്ഓഫീസ് നിർമിക്കാൻ 45 ലക്ഷം രൂപ അനുവദിച്ചു: മന്ത്രി കെ രാജൻ

Heavy rains expected in the state in the coming days; no flood threat yet, says Minister K Rajan

തൃശ്ശൂർ : ഹൈദ്രമാൻ കുട്ടി ട്രസ്റ്റ് വൈസ് ചെയർമാനും, അൽ സക്കാക്കിർ ആദം ട്രേഡിങ് കമ്പനിയുടെ ചെയർമാനുമായ ആദം അലി മാതാപിതാക്കളായ അലി, നഫീസ എന്നിവരുടെ സ്മരണാർത്ഥം വലപ്പാട് വില്ലേജ് ഓഫീസിനും, ഭൂരഹിതരായ മൂന്ന് കുടുംബങ്ങൾക്കും 5 സെൻ്റ് വീതം സൗജന്യമായി നൽകി.

ഇതുമായി ബന്ധപ്പെട്ട് കരയാമുട്ടം നൂറുൽ ഹുദായ മദ്രസ ഹാളിൽ നടന്ന പരിപാടി ഉദ്ഘാടനം ചെയ്യവേ യാണ് തുക അനുവദിച്ച വിവരം റവന്യൂ വകുപ്പ് മന്ത്രി അറിയിച്ചത്. സി.സി മുകുന്ദൻ എംഎൽഎ അധ്യക്ഷനായി. ട്രസ്റ്റ് കൺവീനർ പി. എം അബ്ദുൾ ഗഫൂർ, ആമുഖ പ്രസംഗം നടത്തി.
 ട്രസ്റ്റ് ചെയർമാൻ പി ഐ ഹസ്സൻ ഹാജി ഭൂമി കൈമാറ്റം മന്ത്രിക്ക് നൽകിക്കൊണ്ട് നിർവഹിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രഞ്ജില ഗിരി, വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ മോഹനൻ മാസ്റ്റർ, നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വിനു, ചാവക്കാട് താലൂക്ക് തഹസിൽദാർ സുരേഷ് എന്നിവർ മുഖ്യാതിഥികളായി.

tRootC1469263">

 ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അജ്മൽ ഷെരീഫ്, മഹല്ല് ഖത്തീബ് മുഹമ്മദ് റാഫി ഫൈസി, ഡിസിസി ജനറൽ സെക്രട്ടറി സുനിൽ ലാലൂർ, സിപിഎം എടമുട്ടം ലോക്കൽ സെക്രട്ടറി പി എ രാമദാസ്, സിപിഐ വലപ്പാട് മണ്ഡലം സെക്രട്ടറി കിഷോർ വാഴപ്പുള്ളി, വലപ്പാട് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പി എസ് സന്തോഷ്, ബിജെപി വലപ്പാട് പഞ്ചായത്ത് പ്രസിഡണ്ട് ധനീഷ് മഠത്തിപറമ്പിൽ, മുസ്ലിം ലീഗ് വലപ്പാട് പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് അലി, വലപ്പാട് വില്ലേജ് ഓഫീസർ ഷിജു, കരയാമുട്ടം സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ എച്ച് കബീർ, ട്രസ്റ്റ് ജോയിൻ കൺവീനർ പി യു അബ്ദുൾ റഹീം, വലപ്പാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനിത തൃദീപ്കുമാർ, ജിതിൻ റാം, പി.ബി കണ്ണൻ, മഹല്ല് കമ്മിറ്റി ഭാരവാഹികളായ എം എം ഷംസു, മുഹമ്മദ് ഇഖ്ബാൽ എന്നിവർ സംസാരിച്ചു. തുടർന്ന് സമൂഹ നോമ്പുതുറയും നടന്നു.

Tags