ഭക്ഷ്യ സുരക്ഷയ്ക്ക് മുതൽക്കൂട്ടായി കുടുംബശ്രീ കെ-ഇനം ഉത്പ്പന്നങ്ങൾ: മന്ത്രി കെ. രാജൻ
തൃശൂർ : കുടുംബശ്രീ കാർഷിക മേഖലയിൽ പുത്തൻ ഉണർവേകി കെ-ഇനം നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് കുടുംബശ്രീ കാർഷിക മേഖലയിലെ സംരംഭകർ ഉത്പാദിപ്പിച്ച ഉൽപ്പന്നങ്ങളുടെ ജില്ലാതല ലോഞ്ചിംഗ് ഉദ്ഘാടനം മണ്ണുത്തി കാർഷിക യൂണിവേഴ്‌സിറ്റി സെൻട്രൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ നിർവ്വഹിച്ചു. ഭക്ഷ്യ സുരക്ഷയ്ക്ക് മുതൽക്കൂട്ടാണ് കുടുംബശ്രീ കെ-ഇനം ഉത്പ്പന്നങ്ങളെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ. സുധീഷ് അധ്യക്ഷത വഹിച്ചു. കേരള അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റി രജിസ്ട്രാർ ഡോ. എ. സക്കീർ ഹുസൈൻ വിശിഷ്ടാതിഥിയായി. കുടുംബശ്രീ ഫാം ലൈവ്‌ലിഹുഡ് പ്രോഗ്രാം ഓഫീസർ ഡോ. എസ്. ഷാനവാസ് പദ്ധതി വിശദീകരണം നടത്തി.
tRootC1469263">കുടുംബശ്രീ ടെക്‌നോളജി അഡ്വാൻസ്‌മെന്റ് പ്രോഗ്രാം (കെ-ടാപ്) എന്ന പദ്ധതിയുടെ കീഴിൽ വിവിധ ഗവേഷണ സ്ഥാപനങ്ങളിൽ നിന്നും നൂതന സാങ്കേതികവിദ്യ സ്വായത്തമാക്കി അതിലൂടെ അന്താരാഷ്ട്ര വിപണിയിൽ ഭക്ഷ്യ ഉൽപ്പന്നങ്ങൾ കെ-ഇനം എന്ന ഏകീകൃത ബ്രാൻഡിൽ കുടുംബശ്രീ വിപണിയിൽ എത്തിക്കുന്നു. കുടുംബശ്രീ ടെക്‌നോളജി അഡ്വാൻസ്‌മെന്റ് പ്രോഗ്രാമിലൂടെ കണ്ടെത്തിയ 185 ഉത്പ്പന്നങ്ങളിൽ നിന്നും ആദ്യഘട്ടത്തിൽ 30 ഉത്പ്പന്നങ്ങളുടെ ഉത്പ്പാദനം പൂർത്തിയായി.
തൃശ്ശൂർ ജില്ലയിലെ സംരംഭകർ ആറ് നൂതന ഉത്പ്പന്നങ്ങളാണ് ബ്രാൻഡിനു കീഴിൽ നിർമ്മിച്ചത്. ഡ്രൈഡ് ബനാന, ആരോറൂട്ട് പൗഡർ, ഡ്രൈഡ് ബിറ്റർ ഗോർഡ്, മുരിങ്ങ പൗഡർ, മുരിങ്ങ പാസ്ത, ഡ്രം സ്റ്റിക്ക് പൗഡർ എന്നീ ഉത്പ്പന്നങ്ങളാണ് ഇന്നലെ (മാർച്ച് 3) ലോഞ്ച് ചെയ്തത്. ഉൽപ്പന്നങ്ങൾ തയ്യാറാക്കിയ സംരംഭ ഗ്രൂപ്പുകളെ മന്ത്രി കെ. രാജൻ പുരസ്‌കാരം നൽകി ആദരിച്ചു. നടത്തറ സിഡിഎസിലെ ജ്വാല പാവൽ കൺസോർഷ്യം, മുരിയാട് സിഡിഎസിലെ സായി പ്രൊഡ്യൂസർ ഗ്രൂപ്പ്, ചേലക്കര കേരള ഫാർമേഴ്സ് ഫെഡറേഷൻ ഗ്രൂപ്പ്, പഴയന്നൂർ സിഡിഎസിലെ നക്ഷത്ര പ്രൊഡ്യൂസർ ഗ്രൂപ്പ് എന്നീ യൂണിറ്റുകളെയാണ് ആദരിച്ചത്.
ചടങ്ങിന് തൃശ്ശൂർ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ അഭിജിത്ത് കെ. ദീപക് സ്വാഗതവും കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ കെ. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സണ്ണി ചെന്നിക്കര, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജി ഗിരിജ, മാടക്കത്തറ ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ പി.ബി ഗീതുമോൾ, മാടക്കത്തറ കുടുംബശ്രീ സിഡിഎസ് ചെയർപേഴ്‌സൺ അജിത സുനിൽകുമാർ, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോഡിനേറ്റർ കെ.കെ പ്രസാദ് എന്നിവർ സംസാരിച്ചു.
.jpg)


