പട്ടിക്കാട് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിന്റെ പുതിയ നിർമ്മിതിക്ക് ഒരു കോടി രൂപയുടെ അധികഭരണാനുമതി: മന്ത്രി കെ രാജൻ

Heavy rains expected in the state in the coming days; no flood threat yet, says Minister K Rajan

തൃശൂർ : പട്ടിക്കാട് ഗവണ്മെന്റ് ഹയർ സെക്കണ്ടറി  സ്‌കൂളിൽ പുതിയ കെട്ടിടം നിർമ്മിക്കാൻ ഒരു കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. പുതിയ കെട്ടിട നിർമാണത്തിനായിട്ടാണ് ഭരണാനുമതി ലഭിച്ചിരിക്കുന്നത്.

മുൻപ് അനുവദിച്ച രണ്ടു കോടി രൂപയുടെ നിർമാണ പ്രവൃത്തിയുടെ ടെണ്ടർ നടപടികൾ പൂർത്തിയായി. നിലവിൽ ഇപ്പോൾ ആകെ മൂന്നുകോടി രൂപ കെട്ടിട നിർമാണ പ്രവൃത്തികൾകക്കായി  ലഭിച്ചിരിക്കുന്നു. ഗവണ്മെന്റ് ഹയർ സെക്കണ്ടറി പട്ടിക്കാട് സ്‌കൂളിന്റെ പുരോഗതിക്കായി സമഗ്രമായൊരു മാസ്റ്റർ പ്ലാൻ തയ്യാറാക്കിയാണ് മുന്നോട്ട് പോകുന്നത് എന്ന് മന്ത്രി കൂട്ടിച്ചേർത്തു. പുതിയ കെട്ടിടങ്ങൾ, ലാൻഡ് സ്‌കെയ്പ്, പുതിയ സ്റ്റേജ്, ലൈബ്രറി, ലാബ് തുടങ്ങിയവ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

tRootC1469263">

ഒല്ലൂർ നിയോജക മണ്ഡലത്തിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണമേന്മ ലക്ഷ്യമിട്ട് തയ്യാറാക്കിയ ഒല്ലൂർ വിദ്യഭ്യാസ സമൃദ്ധി പദ്ധതിയുടെ ഭാഗമായാണ് ഈ പ്രവർത്തനങ്ങൾ തുടരുന്നതെന്ന് മന്ത്രി കെ രാജൻ പറഞ്ഞു.
 

Tags