തൃശൂര്‍: ഇരിങ്ങാലക്കുടയിലെ ലോട്ടറി തട്ടിപ്പ്: പ്രതിയുമായി തെളിവെടുപ്പ് നടത്തി

Lottery fraud in Irinjalakuda Thrissur Evidence taken from accused
Lottery fraud in Irinjalakuda Thrissur Evidence taken from accused

തൃശൂര്‍: ഇരിങ്ങാലക്കുട കാട്ടൂരില്‍ കേരള ലോട്ടറിയുടെ കളര്‍ ഫോട്ടോസ്റ്റാറ്റ് എടുത്ത് തട്ടിപ്പ് നടത്തിയ പ്രതിയെ കാട്ടൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതി ഇയ്യാല്‍ സ്വദേശിയായ മാങ്കുന്നത്ത് വീട്ടില്‍ പ്രജീഷ് (40) നെയാണ് കാട്ടൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കാട്ടൂര്‍ ഹൈസ്‌കൂളിന് സമീപം കട നടത്തുന്ന നെല്ലിപറമ്പില്‍ തേജസാണ് തട്ടിപ്പിന് ഇരയായത്. കഴിഞ്ഞ മാസം 27ന് ബൈക്കിലെത്തിയ പ്രജീഷ് നറുക്കെടുത്ത കേരള സര്‍ക്കാരിന്റെ സമൃദ്ധി ലോട്ടറിയുടെ മൂന്ന് ടിക്കറ്റ് നല്‍കുകയായിരുന്നു.

tRootC1469263">

ക്യൂ ആര്‍ കോഡ് ഉപയോഗിച്ചുള്ള പരിശോധനയില്‍ ടിക്കറ്റിന് നാലാം സമ്മാനമായ 5000 രൂപ ലഭിച്ചതായി കാണിക്കുകയും ചെയ്തു. കമ്മീഷന്‍ കഴിച്ചുള്ള തുക തേജസ് യുവാവിന് നല്‍കുകയും ചെയ്തു.

 എന്നാല്‍ ടിക്കറ്റ് മാറാന്‍ തേജസ് എജന്‍സിലെത്തിയപ്പോള്‍ നടന്ന കൂടുതല്‍ പരിശോധനയില്‍ ഈ ലോട്ടറി ആലപ്പുഴ ട്രഷറിയില്‍ മാറിയതായി കണ്ടെത്തി. തുടര്‍ന്ന് പരാതി നല്‍കിയത് പ്രകാരം കാട്ടൂര്‍ പോലീസ് സ്റ്റേഷനില്‍ കേസെടുത്തു. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അന്വേഷണം നടത്തി വരവേ വടക്കാഞ്ചേരി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ലോട്ടറി കടയില്‍ സമാനമായ രീതിയില്‍ 5000 രൂപയുടെ തട്ടിപ്പ് നടത്തിയതിന് ഇയ്യാല്‍ സ്വദേശിയായ മാങ്കുന്നത്ത് വീട്ടില്‍ പ്രജീഷനെ വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തതായി കണ്ടെത്തി.

തുടര്‍ന്ന് ശാസ്ത്രീയമായ അന്വേഷണത്തിലൂടെ കാട്ടൂരില്‍ തട്ടിപ്പ് നടത്തിയതും പ്രജീഷ് ആണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കാട്ടൂര്‍ പോലീസ് സ്റ്റേഷനിലെ കേസിലേക്ക് കോടതിയുടെ അനുമതിയോടെ പ്രജീഷിനെ ജയിലില്‍ ചെന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രജീഷിനെ കോടതിയില്‍നിന്നും കസ്റ്റഡിയില്‍ വാങ്ങി സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുകയായിരുന്നു. കാട്ടൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബൈജു ഇ.ആര്‍., സബ്ബ് ഇന്‍സ്‌പെക്ടര്‍ ബാബു ജോര്‍ജ്്, ജി.എസ്. സി.പി.ഒ. ധനേഷ്, സിജു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
 

Tags