കുതിരാൻ മണ്ണിടിച്ചിൽ -നിലവിൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി ഒ ജെ ജെനീഷ്
തൃശൂർ - പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന ദേശീയപാതയിലെ കുതിരാൻ ഇരട്ട തുരങ്കത്തിന്റെ പടിഞ്ഞാറൻ തുരങ്കമുഖത്തിന് മുകളിൽ രണ്ട് ഭാഗങ്ങളിലായി കുന്നിടിഞ്ഞ് മണ്ണും കല്ലുകളും താഴേക്ക് പതിച്ചതിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് സ്ഥലം സന്ദർശിച്ച ശേഷം മന്ത്രി ഒ ജെ ജെനീഷ് പറഞ്ഞു.
ഇന്ന് പുലർച്ചയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഹൈവേ പട്രോളിങ് സംഘം ഉടൻ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഉന്നതതല പരിശോധനയ്ക്ക് ശേഷം ആവശ്യമെങ്കിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് നാഷണൽ ഹൈവേ അതോറിറ്റി അറിയിച്ചിരിക്കുന്നത്. സംഭവത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും തൃശ്ശൂർ എൻജിനീയറിങ് കോളേജിലെ വിദഗ്ധസംഘം പരിശോധന നടത്തുമെന്നും സ്ഥലം സന്ദർശിച്ച ശേഷം മന്ത്രി ഓജെ ജനീഷ് പറഞ്ഞു.
.jpg)

