വരവൂർ ഗവ. ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം ഓഗസ്റ്റ് 13-ന്

job

തൃശ്ശൂർ : പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന തൃശൂർ വരവൂർ ഗവ. ഐ.ടി.ഐയിൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ (മെക്കാനിക് മോട്ടോർ വെഹിക്കിൾ) തസ്തികയിലെ രണ്ട് ഒഴിവുകളിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ താത്കാലികമായി നിയമിക്കുന്നു. ദിവസവേതന/കരാർ അടിസ്ഥാനത്തിലാണ് നിയമനം.

കേരള സർക്കാർ അംഗീകൃത ഓട്ടോമൊബൈൽ എഞ്ചിനീയറിംഗിലോ മെക്കാനിക്കൽ എഞ്ചിനീയറിംഗിലോ ഉള്ള മൂന്ന് വർഷത്തെ ഡിപ്ലോമയാണ് കുറഞ്ഞ യോഗ്യത. വേതനം നിയമാനുസൃതം മണിക്കൂർ അടിസ്ഥാനത്തിൽ ലഭിക്കും. പി.എസ്.സി / എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ആളുകളെ നിയമിക്കുന്നത് വരെയായിരിക്കും താത്കാലിക നിയമന കാലാവധി.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്കായി ഓഗസ്റ്റ് 13-ന് രാവിലെ 11:00-ന് കോഴിക്കോട് എലത്തൂർ ഗവ. ഐ.ടി.ഐയിൽ (ഏലത്തൂർ റെയിൽവേ സ്റ്റേഷന് സമീപം) അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. ഫോൺ- 0495 2371451, 0495 2461898.

Tags