ഗുരുവായൂർ ഏകാദശി മഹോത്സവം; ഡിസംബർ ഒന്നിന് ചാവക്കാട് താലൂക്കിൽ പ്രാദേശിക അവധി
Nov 28, 2025, 20:08 IST
ഗുരുവായൂർ : ഗുരുവായൂർ ഏകാദശി മഹോത്സവം ആഘോഷിക്കുന്ന ഡിസംബർ ഒന്നിന് ചാവക്കാട് താലൂക്ക് പരിധിയിൽ ഉൾപ്പെടുന്ന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും (ജീവനക്കാർ ഉൾപ്പെടെ) ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്കും കേന്ദ്ര-സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകൾക്കും അവധി ബാധകമല്ല.
tRootC1469263">.jpg)


