തൃശൂരിൽ ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കിൽ വീണ കാട്ടാനകുട്ടി മണിക്കൂറുകൾക്ക് ശേഷം കയറിപോയി
Aug 22, 2026, 20:16 IST
തൃശൂർ: ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കിൽ വീണ കാട്ടാനകുട്ടി മണിക്കൂറുകൾക്ക് ശേഷം കയറിപോയി. കാലടി പ്ലാന്റേഷൻ അതിരപ്പിള്ളി ഡിവിഷനിൽ പതിനഞ്ചാം ബ്ലോക്കിലാണ് സംഭവം. മലയാറ്റൂർ ഡിവിഷനിൽ എവർഗ്രീൻ സ്റ്റേഷന്റെ പരിധിയിലുള്ള പ്ലാന്റേഷൻ ക്വാർട്ടേഴ്‌സിന്റെ സെപ്റ്റിക് ടാങ്കിലാണ് കാട്ടാനകുട്ടി വീണത്.
വെള്ളി രാവിലെ ജോലിക്ക് പോയ പ്ലാന്റേഷൻ തൊഴിലാളികൾ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് സെപ്റ്റിക് ടാങ്കിൽ കാട്ടാനകുട്ടിയെ കണ്ടത്. ഇവരറിയച്ചതിനെ തുടർന്ന് വനപാലകർ സ്ഥലത്തെത്തി. ഇതിനിടെ കാട്ടാനകൂട്ടി സെപ്റ്റിക് ടാങ്കിൽ നിന്നും പുറത്തുകയറി വനത്തിലേക്ക് പോവുകയും ചെയ്തു.
.jpg)

