തൃശൂരിൽ വീടിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞ് ആക്രമണം : അരുൺ പോളും രണ്ട് കൂട്ടാളികളും അറസ്റ്റിൽ

Attack on house by throwing explosives in Thrissur: Arun Paul and two accomplices arrested

തൃശൂർ: ഇരിങ്ങാലക്കുട  കാട്ടൂർ പടിയൂരിൽ വീടിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞ് ആക്രമണം നടത്തിയ സംഭവത്തിൽ അരുൺ പോളും രണ്ട് കൂട്ടാളികളും അറസ്റ്റിൽ.വളവനങ്ങാടി സ്വദേശി തഷ്ണത്ത് വീട്ടിൽ സുജിത്തിന്റെ വീടിന്റെ വരാന്തയിലേക്ക് സ്‌ഫോടകവസ്തു എറിഞ്ഞതിൽ വീട്ടിലുണ്ടായിരുന്ന സുജിത്തിന്റെ ഭാര്യ ശ്രീക്കുട്ടി (21), സുഹൃത്തായ പടിയൂർ തവളക്കുളം സ്വദേശി പണിക്കപറമ്പിൽ വീട്ടിൽ നിഷാന്ത് (36) എന്നിവർക്ക് പരിക്കേറ്റ സംഭവത്തിലാണ് നിരവധി ക്രിമിനൽക്കേസിലെ പ്രതിയും സ്റ്റേഷൻ റൗഡിയുമായ പടിയൂർ വലൂപറമ്പിൽ വീട്ടിൽ അരുൺപോൾ (29), കൂട്ടാളികളായ  പൊറത്തിശ്ശേരി സ്വദേശി അമ്പലത്തറ വീട്ടിൽ  ജയേഷ് (23), പടിയൂർ വളവനങ്ങാടി സ്വദേശി കൊച്ചു പറമ്പത്ത് വീട്ടിൽ അജീഷ് (29) എന്നിവരെ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി യുടെ  നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 

tRootC1469263">

നടപടി ക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഷാജു സി.എൽ ന്റെ നേതൃത്വത്തിൽ കാട്ടൂർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ബൈജു കെ.സി, എസ്.ഐ മാരായ സബീഷ്, ഫ്രാൻസിസ്,  ജി. എ.എസ്.ഐ മാരായ ധനേഷ്, മിനി, ജി.എസ് സി.പി.ഒ മാരായ വിപിൻ, ശ്യാം, സി.പി.ഒ മാരായ കൃഷ്ണദാസ്, അഭിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Tags