ആറാട്ടുപുഴ പൂരം: വെടിക്കെട്ട് അപേക്ഷ നിരസിച്ചു
തൃശൂർ: ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച് 24, 29, 30 തിയതികളിൽ നടത്താനിരുന്ന വെടിക്കെട്ട് പ്രദർശനത്തിന് ജില്ലാഭരണകൂടം അനുമതി നിഷേധിച്ചു. വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് 100 മീറ്റർ ചുറ്റളവിൽ വീടുകൾ ഉള്ളതിനാലും മുൻവർഷങ്ങളിൽ നടന്ന വെടിക്കെട്ടിനെ തുടർന്ന് സമീപത്തുള്ള വീടുകൾക്ക് കേടുപാടുകൾ ഉള്ളതിനാലും വെടിക്കെട്ട് നടത്തുന്ന സ്ഥലത്തുനിന്ന് കാഴ്ചക്കാർ നിൽക്കുന്ന സ്ഥലത്തേക്ക് 100 മീറ്റർ ദൂരം വേണമെന്ന മാനദണ്ഡം പാലിക്കാൻ സാധിക്കാത്ത സാഹചര്യത്തിലും ജനങ്ങളുടെ ജീവനും സ്വത്തിനും അപകടമില്ലാത്ത വിധം വെടിക്കെട്ട് പ്രദർശനം നടത്തുന്നതിനുള്ള ഭൗതികസാഹചര്യമില്ല എന്ന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവിൽ പറയുന്നു. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി വെടിക്കെട്ടിന് അനുമതി നൽകരുതെന്ന് ജില്ലാ പോലീസ് മേധാവിയും, ജില്ലാ ഫയർ ഓഫീസറും അറിയിച്ചു.
.jpg)

