വനിതാ ഹോസ്റ്റലിൽ വിവിധ തസ്തികയിൽ നിയമനം
Jan 5, 2026, 19:26 IST
തൃശ്ശൂർ : സംസ്ഥാന ഭവന നിർമ്മാണ ബോർഡ് തൃശ്ശൂർ ഡിവിഷന് കീഴിലുള്ള വനിത ഹോസ്റ്റലിലേക്ക് മേട്രൺ, വാർഡൻ, വാച്ച്മാൻ തസ്തികയിൽ താത്ക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. മുളങ്കുന്നത്തുകാവ് ഹോസ്റ്റലിൽ മേട്രൺ, പുല്ലഴി ഹോസ്റ്റലിൽ വാർഡൻ, വാച്ച്മാൻ (പുരുഷൻ) ഒഴിവുകളിലേക്കാണ് നിയമനം. പ്രദേശവാസികൾക്ക് മുൻഗണന ലഭിക്കും.
tRootC1469263">അപേക്ഷ ജനുവരി ഒൻപതിനകം കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് തൃശ്ശൂർ ഡിവിഷൻ, അയ്യന്തോൾ, തൃശ്ശൂർ 680003 എന്ന വിലാസത്തിൽ ലഭിക്കണം. ഇ-മെയിൽ: kshbthrissur@gmail.com കൂടുതൽ വിവരങ്ങൾക്ക് 0487 2360849 എന്ന നമ്പറിൽ ബന്ധപ്പെടുക.
.jpg)


