കണ്ണാടിയിൽ സി.പി.ഐ. വിട്ടവർ ആം ആദ്മി സ്ഥാനാർഥിയാകും

Those who left CPI in Kannadi will be Aam Aadmi Party candidates
Those who left CPI in Kannadi will be Aam Aadmi Party candidates

പാലക്കാട്: കണ്ണാടി ഗ്രാമപഞ്ചായത്തിൽ ആംആദ്മി പാർട്ടി മത്സരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വിൽസൺ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സി.പി.ഐയിൽ നിന്നും വന്ന കണ്ണാടി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ഉദയൻ സുകുമാരൻ, കെ. കൃഷ്ണപ്രിയ എന്നിവരാണ് ആംആദ്മി പാർട്ടിക്ക് വേണ്ടി മത്സരിക്കുക.

tRootC1469263">

എ.ഐ.വൈ.എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി, സി.പി.ഐ പാലക്കാട് മണ്ഡലം ട്രഷറർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ഉദയൻ കണ്ണാടി പഞ്ചായത്തിൽ പുതുക്കിയ ഡാറ്റാ ബാങ്ക് ജനവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് രംഗത്തിറങ്ങിയിരുന്നു. ഇത് പഞ്ചായത്ത് ഭരണസമിതിയുടെ അപ്രീതിക്ക് കാരണമായി. ഇതിന് തുടർച്ചയായാണ് ഉദയൻ, വിനീത്, അനിൽകുമാർ, രഞ്ജിത്, പ്രമോദ്, അമൽ, കൃഷ്ണപ്രിയ, രാഗേഷ്, രാഹുൽ, കിഷോർ തുടങ്ങി ഭാരവാഹികളും മുപ്പതോളം പ്രവർത്തകരും അനുഭാവികളും ആംആദ്മിയിൽ ചേർന്ന് പ്രവർത്തിക്കുന്നത്.

ഉദയൻ സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയെന്നാണ് സി.പി.ഐ ആരോപിക്കുന്ന കുറ്റമെങ്കിൽ അത് സഹിക്കാൻ ആംആദ്മി തയ്യാറാണെന്നും വിനോദ് മാത്യു വിൽസൺ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ടി. വേണുഗോപാൽ, സെക്രട്ടറി കെ. ദിവാകരൻ, പുഷ്പശശികുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
 

Tags