തൃശൂരിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം ; 24 പേർക്ക് പരിക്ക്

OLLUR

 തൃശൂർ : ഒല്ലൂരിൽ ഇ.എസ്.ഐക്ക് സമീപം സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് ഡ്രൈവർ ഉൾപ്പെടെ 24 പേർക്ക് പരിക്ക്. വെള്ളിയാഴ്ച്ച രാവിലെ 11 ഓടെ തൃശൂരിൽ നിന്ന് പാലപ്പിള്ളിയിലേക്ക് പോകുന്ന സുമംഗലിസ് ബസും കല്ലൂരിൽനിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന മാത ബസും നേർക്കുനേർ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ഇടിയുടെ ആഘാതത്തിൽ മാത ബസിന്റെ ഡ്രൈവറുടെ ഭാഗം ഭാഗികമായി തകർന്നു. സീറ്റിൽ കുടുങ്ങിപ്പോയ ഡ്രൈവറെ കാബിൻ പൊളിച്ചാണ് പുറത്തെത്തിച്ചത്. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ യാത്രക്കാരെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Tags