തൃക്കരിപ്പൂരിലെ ഗാനമേള വിവാദം : സംഘാടകരുമായുള്ള പ്രതിഫല തർക്കം ഒത്തുതീർന്നതായി കണ്ണൂർ ഷെരിഫ്

google news
kannur sherif

കണ്ണൂർ: കാസർകോട് ജില്ലയിലെ തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് മിനി സ്റ്റേഡിയമായ ഇമ്പിച്ചിയിൽ ഗാനമേള പരിപാടിക്കിടെ സംഘാടക മുങ്ങിയെന്ന സംഭവം ഒത്തുതീർന്നുവെന്ന് സുപ്രസിദ്ധ ഗായകൻ കണ്ണൂർ ഷെരീഫ് കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.2023 മെയ് 12 ന് രാത്രി ഏഴുമണിക് നടന്ന മൈ ഇവന്റസ് കണ്ണൂർ എന്ന ഇവന്റ് പോഗ്രാം കമ്പിനിയാണ് മെഹ്ഫിൽ നിലാവെന്ന പേരിൽ പരിപാടി നടത്തിയത്. എന്നാൽ വേണ്ടത്ര ടിക്കറ്റ് വിറ്റുപോകാത്തതിനാൽ പരിപാടി പരാജയപ്പെടുമെന്ന ഭീതിയിലും പരിപാടി നടന്നില്ലെങ്കിൽ ജനങ്ങൾ എങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയിലാണ് പോഗ്രാം ചുമതലയുള്ള ഇരിക്കൂർ സ്വദേശികളായ രണ്ട് യുവാക്കൾ മൊബൈൽഫോൺ സ്വിച്ച് ഓഫ് ചെയ്തു ആരോടും പറയാതെ വിട്ടു നിന്നത്.

പോഗ്രാം നടക്കേണ്ട സമയം വൈകിയപ്പോൾ ജനങ്ങൾ പ്രതികൂലമായി പ്രതികരിക്കുമെന്നു തോന്നിയപ്പോഴാണ് അവിടെ ഓൺ സ്ക്രീനിൽ ലൈവായി സംഘാടകരുടെ ഫോട്ടോ പ്രദർശിപ്പിക്കയും പിരിച്ചെടുത്ത സംഖ്യ മുഴുവൻ കൈവശം വെച്ചാണ് അവർ മാറി നിന്നതെന്ന് ഞങ്ങൾ പരസ്യമായി പറഞ്ഞിരുന്നു. എന്നാൽ വാർത്ത സോഷ്യൽ മീഡിയയിലും മറ്റു പല വാർത്ത മാധ്യമങ്ങളിലും പത്തു ലക്ഷം രൂപയുമാണ് അവർ പോയതെന്നാണ് വന്നത്. ഇതു അടിസ്ഥാനരഹിതമാണ്. ഈ പരിപാടി സ്പോസൺസർഷിപ്പിന്റെയോ പരസ്യത്തിന്റെയോ പേരിൽ നടത്തപ്പെട്ടതല്ല അവിടെ പരസ്യം ഞങ്ങൾ കണ്ടിട്ടില്ല ടിക്കറ്റ് വിൽപ്പനയല്ലാതെ മറ്റൊരു യാതൊരു പണപിരിവും സംഘാടകർ നടത്തിയിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്.

പരിപാടിക്ക് വേണ്ടി അച്ചടിച്ച ആകെ ടിക്കറ്റിന്റെ എണ്ണവും വിൽക്കാൻ ബാക്കിയുള്ള ടിക്കറ്റും കണക്കുകൂട്ടിയാൽ വെറും ഇരുപതിനായിരത്തിൽ താഴെ രൂപയുടെ ടിക്കറ്റ് മാത്രമാണ് അവർ വിറ്റതായി അറിയാൻ സാധിച്ചിട്ടുണ്ട്. ഇതുവരെ സംഘാടകർക്കെതിരെ ഈ പരിപാടിയുടെ പേരിൽ വേറെ ആരോപണങ്ങളോ കേസോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഈ പരിപാടി സാമ്പത്തികമായി വിജയിപിക്കാൻ കഴിയാത്തതു കാരണം ഞങ്ങൾ കലാകാരൻമാരും ലൈറ്റ് ആൻഡ് സൗണ്ട് ടീമും ചെറിയ തോതിനവിട്ടുവിഴ്ച്ച ചെയ്തിട്ടുള്ളതും ബാക്കിയുള്ള സാമ്പത്തിക ഇടപാട് മുങ്ങിയെന്നു പറയുന്ന സംഘാടകർ ഞങ്ങളെ നേരിട്ടു ബന്ധപ്പെട്ടു സെറ്റിൽ ചെയ്തതുമാണ്. അതുകൊണ്ട് ഈ വിവാദം ഇവിടെ അവസാനിപിക്കണമെന്നും നടന്ന സംഭവങ്ങളിൽ ആർക്കെങ്കിലും മനോവിഷമമുണ്ടെങ്കിൽ ഖേദം പ്രകടിപിക്കുന്നതായും കണ്ണൂർ ഷെരീഫ് അറിയിച്ചു. വാർത്താ സമ്മേളനത്തിൽ മറ്റു അണിയറ പ്രവർത്തകരായ എസ്.എസ് പയ്യന്നൂർ പോഗ്രാം ഡയറക്ടർ സുബൈർ പയ്യന്നൂർ, റഹ്മാൻ ഫാറുഖ് കോഴിക്കോട്, ഷിഹാസ് തായിനേരി എന്നിവരും പങ്കെടുത്തു.

Tags