യുവ ഉത്സവ് - 2023ന് വർക്കലയിൽ സമാപനം

google news
SSS

തിരുവനന്തപുരം : കേന്ദ്ര യുവജന - കായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്റു യുവ കേന്ദ്ര സംഘാതൻ സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച യുവ ഉത്സവ് 2023 വർക്കലയിൽ സമാപിച്ചു. സമാപന സമ്മേളനം വർക്കല മുൻസിപ്പൽ ചെയർമാൻ ശ്രീ കെ. എം. ലാജി ഉദ്ഘാടനം ചെയ്തു. നെഹ്റു യുവ കേന്ദ്ര സംസ്ഥാന ഡയറക്ടർ ശ്രീ.എം.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.

കവിതാ രചന, പ്രസംഗം, ചിത്ര രചന, ഫോട്ടോഗ്രാഫി, നാടോടി നൃത്തം എന്നീ ഇനങ്ങളിലാണ് രണ്ട് ദിവസങ്ങളിലായി മത്സരങ്ങൾ നടന്നത്. വിജയികൾക്ക് ക്യാഷ് അവാർഡും ശിൽപവും സർട്ടിഫിക്കറ്റുകളും  വിതരണം ചെയ്തു.

Tags