വർക്കലയിൽ പരിശോധനയ്ക്ക് സ്ഥാപിച്ച ഫ്ലോട്ടിങ് ബ്രിഡ്ജ് വീണ്ടും തകർന്നു
Apr 11, 2025, 15:21 IST


വർക്കല: പരിശോധനയ്ക്ക് സ്ഥാപിച്ച ഫ്ലോട്ടിങ് ബ്രിഡ്ജ് വീണ്ടും തകർന്നു.ഇന്ന് പുലർച്ചെയാണ് ബ്രിഡ്ജ് തകർന്നത്. തിരുവനന്തപുരം വർക്കല പാപനാശം തീരത്തെ ഫ്ലോട്ടിങ് ബ്രിഡ്ജാണ് തകർന്നത്. കഴിഞ്ഞവർഷം പരിശോധനയ്ക്കായി സ്ഥാപിച്ചപ്പോൾ ബ്രിഡ്ജ് തകർന്നിരുന്നു.
അതേ ഭാഗത്താണ് ഫ്ലോട്ടിങ് ബ്രിഡ്ജ് വീണ്ടും സ്ഥാപിച്ചത്. എൻഐടിയുടെ സ്റ്റെബിലിറ്റി ടെസ്റ്റിനായാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് പുന:സ്ഥാപിച്ചത്.