തിരുവനന്തപുരത്ത് ശസ്ത്രക്രിയ മൊബൈലിൽ പകർത്തിയ ആശുപത്രി ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തു
Apr 20, 2025, 09:43 IST
ഇതിനുമുമ്പും അരുണിനെതിരെ സമാന പരാതിയിൽ നടപടി എടുത്തിരുന്നു
തിരുവനന്തപുരം : തിരുവനന്തപുരത്ത് ശസ്ത്രക്രിയ മൊബൈലിൽ പകർത്തിയ ആശുപത്രി ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തു. തിരുവനന്തപുരം പാറശാല താലൂക്കാശുപത്രിയിലെ അനസ്തേഷ്യ ടെക്നീഷ്യൻ അരുണിനെയാണ് സസ്പെന്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയായിരുന്നു അരുൺ ശസ്ത്രക്രിയ മൊബൈലിൽ പകർത്തിയത്.
tRootC1469263">ഇത് ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ചോദ്യം ചെയ്തപ്പോൾ വീട്ടിലേക്ക് വീഡിയോ കോൾ ചെയ്തതെന്നായിരുന്നു അരുണിന്റെ വിശദീകരണം. ഇതിനുമുമ്പും അരുണിനെതിരെ സമാന പരാതിയിൽ നടപടി എടുത്തിരുന്നു. ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരനാണ് അരുൺ.
.jpg)


